കണ്ണൂർ: തളാപ്പ് ചെങ്ങിനിപ്പടി യു.പി സ്‌കൂൾ ഇന്ന് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി വിളംബര ജാഥ നടത്തി.
പഴയ സ്‌കൂളിൽ നിന്നും ആരംഭിച്ച വിളംബര ജാഥ പുതിയ സ്‌കൂൾ കെട്ടിടത്തിൽ അവസാനിച്ചു. സംഘാടക സമിതി ചെയർമാൻ ആർ. അനിൽകുമാർ, പ്രചാരണ കമ്മിറ്റി ചെയർമാൻ കെ. പ്രമോദ്, കോർപ്പറേഷൻ കൗൺസിലർമാരായ ടി. രവീന്ദ്രൻ, വി.കെ. ഷൈജു, സി. സുനിഷ, കോർപ്പറേഷൻ ആസൂത്രണ കമ്മിറ്റി ഉപാദ്ധ്യക്ഷൻ സി.കെ വിനോദ്, സ്‌കൂൾ ഹെഡ് ടീച്ചർ ടി.വി അനുരൂപ, സ്‌കൂൾ മാനേജർ ടി.വി അജിതകുമാരി, പി.ടി.എ പ്രസിഡന്റ് ആർ. അഭിലാഷ് നേതൃത്വം നൽകി. ചെട്ടിപ്പിടികയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. സ്‌കൂൾ അങ്കണത്തിൽ നിർമ്മിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും മന്ത്രി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |