കൊച്ചി: സമയക്രമത്തെച്ചാെല്ലി നടുറോഡിൽ സ്വകാര്യബസുകാർ ഏറ്റുമുട്ടി. കമ്പിവടിയും വാക്കത്തിയും തെറിവിളിയുമായി ഗുണ്ടാസംഘങ്ങളെപ്പോലെയായിരുന്നു ഏറ്റുമുട്ടൽ.
സമയക്രമം പാലിച്ചില്ലെന്നാരോപിച്ചുള്ള വാക്കുതർക്കമായിരുന്നു തുടക്കത്തിൽ. അല്പം കഴിഞ്ഞതോടെ തമ്മിൽ തല്ലായി. ബസിൽ ആൾക്കാർ ഇരിക്കുന്ന സമയത്തായിരുന്നു തർക്കവും തെറിവിളിയും തമ്മിൽ തല്ലും. അടിതുടങ്ങിയതോടെ യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിപ്പോയി. സിനിമാസ്റ്റൈലിൽ ബസിൽ നിന്ന് ചാടിയിറങ്ങിയ ജീവനക്കാർ പറവൂരിൽ നിന്നുവന്ന ബസ് ആക്രമിക്കുകയായിരുന്നു. ബസ് തല്ലിത്തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഘർഷം സംബന്ധിച്ച് ആരെങ്കിലും പാെലീസിൽ പരാതിപ്പെട്ടോ എന്ന് വ്യക്തമല്ല.
സമയക്രമം പാലിക്കാത്തതിന്റെപേരിൽ കൊച്ചിയിൽ സ്വകാര്യബസുകാർ ഏറ്റുമുട്ടുന്നത് പതിവാണ്. യാത്രക്കാർ ഉണ്ടെന്നതുപോലും കണക്കാക്കാതെയാണ് ഇവർ ഏറ്റുമുട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |