കൊല്ലം: ഓൾ കേരള ടൈൽസ് ആൻഡ് സാനിട്ടറി ഡീലേഴ്സ് അസോസിയേഷന്റെ ജില്ലാ കുടുംബ സംഗമം 6ന് ഉച്ചക്ക് 2.30ന് ശാസ്താംകോട്ട ലങ്കാവാലി റിസോർട്ടിൽ നടക്കും. ലഹരിവിരുദ്ധ സന്ദേശവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടന ആരംഭം കുറിക്കും. കുടുംബ സംഗമം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്റെ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. മുതിർന്ന വ്യാപാരികളെ യോഗം ആദരിക്കും. കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ജോഷി നാപ്പ, സെക്രട്ടറി മുഹമ്മദ് റാഫി, ട്രഷറർ ജയ് ദേവ്, അസൻ.പി, ഗോപാലകൃഷ്ണ പണിക്കർ, മെഹർ ഖാൻ, അനിൽ, ഇഖ്ബാൽ, മദനി ഷാജഹാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |