തൃപ്പൂണിത്തുറ: വഖഫ് നിയമം ഭേദഗതി വരുത്തിയ മോദി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. ന്യൂനപക്ഷ മോർച്ച എറണാകുളം ജില്ലാ സെക്രട്ടറി അലക്‌സ് ചാക്കോ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം യു. മധുസൂദനൻ സംസാരിച്ചു. ന്യൂനപക്ഷ മോർച്ച എറണാകുളം ജില്ലാ സമിതി അംഗം എം.എ. ലത്തീഫ്, കൗൺസിലർമാരായ വള്ളി മുരളീധരൻ, സാവിത്രി നരസിംഹറാവു, ബി.ജെ.പി മണ്ഡലം സെക്രട്ടറി രാജൻ പനക്കൽ, ടൗൺ ഏരിയാ പ്രസിഡന്റ് പി.ആർ. ഡെയ്‌സൺ, എരൂർ ഏരിയാ ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |