നെല്ലിയാമ്പതി: നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഏഴ് വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച സീനിയർ ക്ലർക്ക് എം.ഗിരീഷിന് പി.എച്ച്.സി ജീവനക്കാർ യാത്രയയപ്പ് നൽകി. മുൻ മെഡിക്കൽ ഓഫീസറും, ഇടുക്കി ജില്ലാ ആശുപത്രി ഗൈനക്കോളജി ജൂനിയർ കൺസൾട്ടന്റുമായ ഡോ. പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ജോയ്സൺ അദ്ധ്യക്ഷനായി. പബ്ലിക് ഹെൽത്ത് നേഴ്സ് സഹീത പി.എച്ച്.സി കുടുംബാംഗങ്ങളുടെ സ്‌നേഹ സമ്മാനം കൈമാറി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.ശരൺറാം, ഓഫീസ് അറ്റന്റന്റ് സജിത, പി.എച്ച്.സി യിലെ മറ്റു കുടുംബാംഗങ്ങൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |