കേന്ദ്രസർക്കാരിന്റെ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള പൂനെയിലെ ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്നോളജി എം.ടെക്ക്,എം.എസ്.സി,പി.എച്ച്ഡി 2025 പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് സ്കോർ വഴിയും അല്ലാതെയും പ്രവേശനം നേടാം. ഏറോസ്പേസ് എൻജിനിയറിംഗ്,മോഡലിംഗ് ആൻഡ് സിമുലേഷൻ,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (എ.ഐ),ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,ടെക്നോളജി മാനേജ്‌മന്റ്,ഡാറ്റ സയൻസ്,സൈബർ സെക്യൂരിറ്റി,റിന്യൂവബിൾ എനർജി,നാനോസയൻസ് ആൻഡ് ടെക്നോളജി,ക്വാന്റം കമ്പ്യൂട്ടിംഗ്,സെൻസർ ടെക്നോളജി,മെക്കാനിക്കൽ എൻജിനിയറിംഗ്,മെറ്റീരിയൽസ് എൻജിനിയറിംഗ്,ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്‌സ്,ഇൻഡസ്ട്രിയൽ സിസ്റ്റംസ് എൻജിനിയിറിംഗ് എന്നിവയിൽ എം.ടെക് പ്രോഗ്രാമുകളുണ്ട്. ഫുഡ് ടെക്നോളജി,മെറ്റീരിയൽ സയൻസ്,അപ്ലൈഡ് കെമിസ്ട്രി,ഫോട്ടോണിക്‌സ്,അപ്ലൈഡ് ഫിസിക്സ്,ഡാറ്റ സയൻസ് എന്നിവയിൽ എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. www.diat.ac.in
കോസ്‌മെറ്റോളജിക്ക്
അവസരങ്ങളേറെ
സൗന്ദര്യവർധക കോഴ്‌സായ രാജ്യത്തിനകത്തും വിദേശത്തും വിവിധതലങ്ങളിലുള്ള ബിരുദ,ബിരുദാനന്തര,ഡിപ്ലോമ,സ്കിൽ വികസന കോഴ്സുകളുണ്ട്. പ്ലസ് ടുവിനു ശേഷം വിദ്യാർത്ഥികൾക്ക് ചേരാൻ നിരവധി ബിരുദ,ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ടെക്‌നിഷ്യൻ,സൂപ്പർവൈസർ,മാനേജീരിയൽ തലങ്ങളിലുള്ള സ്കിൽ വികസന പ്രോഗ്രാമുകൾ.
സിംബയോസിസ് യൂണിവേഴ്സിറ്റിയിൽ ബി.എസ്‌സി ബ്യൂട്ടി ആൻഡ് വെൽനെസ്സ് പ്രോഗ്രാമുണ്ട്. കോസ്‌മെറ്റോളജിയുടെ വിവിധ ബ്രാഞ്ചുകളിൽ സർട്ടിഫിക്കറ്റ്,ഡിപ്ലോമ,ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേസർ ആൻഡ് എസ്തെറ്റിക് മെഡിസിൻ,പേൾ അക്കാഡമി,പൂനെ ഭാരതീയ വിദ്യ പീഠം,കേന്ദ്ര വാണിജ്യ കീഴിലുള്ള IGMPI-ഫാക്കൽറ്റി ഒഫ് കോസ്മെറ്റിക് ടെക്നോളജി,ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്മെറ്റിക് സർജറി ആൻഡ് എസ്തെറ്റിക് മെഡിസിൻ എന്നിവയിൽ മെഡിക്കൽ കോസ്‌മെറ്റോളജി കോഴ്സുകളുമുണ്ട്.
സന്ദീപ് യൂണിവേഴ്സിറ്റിയിൽ ബി.എസ്‌സി,എം.എസ്‌സി ബ്യൂട്ടി കോസ്‌മെറ്റോളജി കോഴ്സുണ്ട്. ബിരുദാനന്തര തലത്തിൽ ഫേഷ്യൽ ആൻഡ് ബോഡി കോസ്മെറ്റിക്സുണ്ട്. കേരളത്തിൽ അസാപ്, VLCC കോസ്‌മെറ്റോളജി,ബ്യൂട്ടി തെറാപ്പി പ്രോഗ്രാമുകൾ. അഡ്വാൻസ്ഡ് കോസ്മെറ്റിക് സയൻസ്,കോസ്മെറ്റിക് ഫോർമുലേഷൻ ആൻഡ് ഇൻഡസ്ട്രീയലൈസേഷൻ,വെൽനെസ്സ്,സ്‌പാ സർവീസ് ഡിസൈൻ ആൻഡ് മാനേജ്മെന്റ്,കോസ്‌മെറ്റോളജി എന്നിവ യു.കെയിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള പ്രധാനപ്പെട്ട ബിരുദാനന്തര പ്രോഗ്രാമുകളാണ്. ബാർസിലോണ,സ്പെയിൻ,സ്വീഡൻ,പോളണ്ട്,അമേരിക്ക, കാനഡ,അയർലണ്ട്,സ്കോട്ലൻഡ്,സിഡ്നി,ടൊറൊന്റോ,ഫ്രാൻസ്,ഇറ്റലി,ഇസ്റ്റോണിയ,യു.കെ,സൗത്ത് കൊറിയ എന്നിവിടങ്ങളിൽ മികച്ച കോസ്‌മെറ്റോളജി പ്രോഗ്രാമുകളുണ്ട്. മെഡിക്കൽ കോസ്‌മെറ്റോളജിയിൽ എം.ഡി ഡെര്മറ്റോളജി പഠിച്ചവർക്കേ നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിബന്ധനപ്രകാരം പ്രാക്ടീസ് ചെയ്യാനാവൂ.
പ്രൊഫഷണൽ മേക്കപ്പ്,ബ്യൂട്ടികൾച്ചർ,എസ്തെറ്റിക്സ്, ബ്യൂട്ടി ആൻഡ് സ്‌പാ മാനേജ്‌മന്റ്,ഹെയർ ഡിസൈനിംഗ്,കോസ്മെറ്റിക് ടെക്നോളജി കോഴ്സുകൾ വിദേശത്തുണ്ട്. കോസ്മെറ്റിക് ടെക്നോളജിയിൽ ഡിപ്ലോമ,ബി.ടെക്,എം.ടെക് പ്രോഗ്രാമുകളുമുണ്ട്. രാജ്യത്തിനകത്തും,വിദേശത്തും കോഴ്സ് പൂർത്തിയാക്കിയവർക്ക് അവസരങ്ങളേറെയാണ്. അമേരിക്കയിലും,യൂറോപ്യൻ രാജ്യങ്ങളിലും മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും,മികച്ച സ്കൈലോടുകൂടി കോഴ്സ് പൂർത്തിയാക്കാൻ ശ്രമിക്കണം. പ്ലസ് ടു പൂർത്തിയാക്കിയവർക്കും,ബിരുദധാരികൾക്കുമുള്ള വിവിധ പ്രോഗ്രാമുകളുണ്ട്. ഏതു വിഷയം പഠിച്ചവർക്കും കോസ്‌മെറ്റോളജി പ്രോഗ്രാമിന് ചേരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |