കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ റേറ്റിംഗ് സ്റ്റേബിൾ ഔട്ട്ലുക്കോടെ ബി.എ1 ആയി പ്രമുഖ രാജ്യാന്തര ഏജൻസിയായ മൂഡീസ് ഉയർത്തി. മുത്തൂറ്റ് ഫിനാൻസിന്റെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതും ഇന്ത്യയിലെ സ്വർണ പണയ വ്യവസായത്തിലെ മികച്ച ട്രാക്ക് റെക്കാഡിനെ പിന്തുണയ്ക്കുന്നതുമാണ് പുതിയ റേറ്റിംഗെന്ന് മൂഡീസ് അറിയിച്ചു. മുത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല കോർപ്പറേറ്റ് ഫാമിലി റേറ്റിംഗ് ബി.എ2ൽ നിന്നും ബി.എ1 ലേക്ക് ഉയർത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ശക്തമായ സാമ്പത്തിക പ്രകടനം, കരുത്തുറ്റ ആസ്തി നിലവാരം, സ്ഥിരതയുള്ള ബിസിനസ് മോഡൽ എന്നിവയിലുള്ള മൂഡീസിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |