പാലക്കാട്: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി.ടി ഗോപിനാഥൻ നയിക്കുന്ന ബസ് സംരക്ഷണ ജാഥയ്ക്കു പാലക്കാട് ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. സ്വകാര്യ ബസുകളിൽ കയറുന്ന വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കഴിഞ്ഞ 13 വർഷക്കാലമായി നിലനിൽക്കുന്ന ഒരു രൂപ മാറ്റി അഞ്ച് രൂപയാക്കി വർദ്ധിപ്പിക്കുക, നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന മുഴുവൻ സ്വകാര്യ ബസ്സുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. സ്വീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.എസ്.ബേബി അദ്ധ്യക്ഷനായി. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.മൂസ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ടി.ഗോപിനാഥൻ, സ്റ്റേറ്റ് കോഓർഡിനേറ്റർ നൗഷാദ് ആറ്റുപറമ്പത്ത്, അംഗങ്ങളായ വി.എസ്.പ്രദീപ്, എൻ.വിദ്യാധരൻ, ആർ.മണികണ്ഠൻ, സി.സുധാകരൻ, എൻ.സി.ഷൗക്കത്തലി, പി.എസ്.രാമദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |