തൃപ്രയാർ: ഗ്രാമപ്രദക്ഷിണത്തിലെ പ്രധാന ആചാരമായ തേവരുടെ ചാലുകുത്തൽ ചടങ്ങ് ഇന്ന്. വെന്നിക്കൽ ക്ഷേത്രത്തിലെ പറയും കല്ലേറും കഴിഞ്ഞ് ഉഷപൂജയ്ക്ക് ശേഷം തേവർ വലപ്പാട് കോതകുളത്ത് ആറാട്ടിനെത്തും. ശേഷം പൈനൂർ പാടത്ത് ചാലുകുത്തൽ ചടങ്ങിന് എഴുന്നള്ളും. കണ്ണാത്ത് തറവാട്ടിൽ പറയെടുപ്പിന് ശേഷം പാടത്ത് ചാലുകുത്തും. ചാലുകുത്തലിനായി മാറ്റിവച്ച സ്ഥലത്ത് തേവരുടെ കോലം വഹിച്ച ആന കൊമ്പ് കൊണ്ട് മൂന്നു തവണ മണ്ണ് കുത്തിയെടുക്കും. കുത്തിയെടുക്കുന്ന മണ്ണ് ഭക്തർക്ക് വിതരണം ചെയ്യും. പൈനൂർ പാടത്തെ ചാലുകുത്തലിന് ശേഷം തേവർ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളി ചടങ്ങുകൾ പൂർത്തിയാക്കും. വൈകിട്ട് രാമൻകുളം ആറാട്ടിന് പുറപ്പെടും. ഇല്ലങ്ങളിൽ പൂരവും സമുദായമഠം പറയും കഴിഞ്ഞ് തിരിച്ചെഴുന്നള്ളി കൊട്ടാരത്തിൽ പറയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |