പാലാ:അമനകര ഉറുമ്പിക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശ്രീഭദ്ര ഭക്തജന സമിതി ഏർപ്പെടുത്തിയ 'ഭദ്രനാദം' പുരസ്‌കാരം സംഗീതജ്ഞൻ കാവലം ശ്രീകുമാറിന് സമ്മാനിച്ചു. ഭക്തജന സമിതി രക്ഷാധികാരിയും
രാമപുരം നാലമ്പല ദർശന സമിതി പ്രസിഡന്റുമായ പി.ആർ.രാമൻ നമ്പൂരിയാണ് പുരസ്‌കാരം നൽകിയത്.
ഇരട്ടച്ചിറ ശ്രീധർമ്മശാസ്ത ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് അനിൽ പെരുമ്പായിൽ ദീപം തെളിച്ചു. ഭാഗവതാചാര്യൻ പി.കെ. വ്യാസൻ അമനകര അദ്ധ്യക്ഷനായി. ഗായകൻ ജിൻസ് ഗോപിനാഥ്, പാചക വിദഗ്ദ്ധൻ പി.എൻ.ഗോപാലകൃഷ്ണൻ പാണ്ടിയാമ്പുറം എന്നിവരെ കാവാലം ശ്രീകുമാർ ആദരിച്ചു. വിനോദ് കുന്നേൽ,ദാസപ്പൻ ഏറനാനിക്കുന്നേൽ,
പി.കെ.വാസൻ, എൻ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |