അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തുന്നു. ഡേറ്റ് ക്ലാഷിനെ തുടർന്ന് കുഞ്ചാക്കോ ബോബൻ പിൻമാറിയതിനെ തുടർന്നാണ് നിവിൻ പോളി എത്തുന്നത്. ഏപ്രിൽ 12ന് നിവിൻ പോളി ജോയിൻ ചെയ്യും.
കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമാണ് ബേബി ഗേൾ. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷെഡ്യൂളിലുണ്ടായ മാറ്റത്തെ തുടർന്ന് ചാക്കോച്ചൻ പിന്മാറുകയായിരുന്നു. മഹേഷ് നാരായണൻ ചിത്രം കൊച്ചിയിൽ പുരോഗമിക്കുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് ഈ ഷെഡ്യൂളിൽ പങ്കെടുക്കുന്ന താരങ്ങൾ.
സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഗരുഡൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുൺ വർമ്മ. ലിജോമോൾ ജോസാണ് ചിത്രത്തിൽ നായിക. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, സെന്തിൽ, അശ്വന്ത ്ലാൽ, ഷാബു പ്രൗദീൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളും അണിനിരക്കുന്നു.
ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യൂ എന്നീ ചിത്രങ്ങൾക്കു ശേഷം തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബി, ലിസ്റ്റിൻ എന്നിവർ ഒരുമിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഛായാഗ്രഹണം: ഫയസ് സിദ്ദിഖ്, എഡിറ്റിംഗ്: ഷൈജിത്ത് കുമാരൻ, സംഗീതം: ജെയ്ക് ബിജോയ്സ്, കോപ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: നവീൻ. പി. തോമസ്, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻചാർജ്: അഖിൽ യശോധരൻ, കലാസംവിധാനം: അനിസ് നെടുമങ്ങാട്, കോസ്റ്റ്യും ഡിസൈൻ: മെൽവിൻ ജെ, മേക്കപ്പ്: റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. കൊച്ചിയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |