തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പിൽ പ്രതികളിലൊരാളായ ഗോകുൽ ക്രെെം ബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു. യൂണിവേഴ്‍സിറ്റി കോളേജിൽ നിന്ന് ചോർന്ന് കിട്ടിയ ചോദ്യപ്പേപ്പർ പരിശോധിച്ച് എസ്.എം.എസുകളായി ഉത്തരം അയച്ചുവെന്നാണ് അഞ്ചാം പ്രതിയും പോലീസുകാരനുമായ ഗോകുൽ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ ചോദ്യപ്പേപ്പർ എങ്ങിനെ കിട്ടിയെന്ന് അറിയില്ലെന്നാണ് ഗോകുൽ പൊലീസിനോട് പറഞ്ഞത്.
പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നും പി.എസ്.സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തുവെന്നാണ് ഗോകുലിന്റെ മോഴി. സഫീറിലാണ് ചോദ്യപ്പേർപ്പർ കിട്ടിയത്. ഉത്തരങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കളഞ്ഞുപോയെന്നും പ്രതി മോഴി നൽകി. അതേസമയം അന്നേ ദിവസം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രമക്കേട് കണ്ടെത്തിയ പരീക്ഷയുടെ ചുമതല ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പി.എസ്.സി സെക്രട്ടറി ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കോപ്പിയടിച്ചാണ് പരീക്ഷയെഴുതിയതെന്ന് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |