പാനൂർ: എലാങ്കോട് സെൻട്രൽ എൽ.പി സ്‌കൂൾ 107ാം വാർഷികാഘോഷം 'കളിച്ചെപ്പ് 2025' എന്ന പേരിൽ സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ മുൻസിപ്പൽ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അക്കാഡമിക അക്കാഡമികേതര രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്.ആർ.ജി കൺവീനർ സിസിലി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാദ്ധ്യാപകൻ ആർ.കെ രാജേഷ്, സ്റ്റാഫ് സെക്രട്ടറി ഷമീല ടി.കെ തുടങ്ങിയവർ സംസാരിച്ചു. പി.പി അബ്ദുൽ സലാം, ടി.ടി രാജൻ മാസ്റ്റർ, കെ.വി യൂസഫ്, വി.പി യാക്കൂബ്, എ അബൂബക്കർ, കെ.പി പ്രകാശൻ, സനീഷ് കെ, ഫസ്ന കബീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും കലാവിരുന്ന് അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |