തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി സഹായ ഉപകരണം നൽകൽ പദ്ധതി പ്രകാരം 17 ഭിന്ന ശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി.പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി ഡോക്ടർമാർ നിർദ്ദേശിച്ച ഉപകരണങ്ങളാണ് ഭിന്ന ശേഷി കോർപറേഷന്റെ സഹായത്തോടെ വിതരണം ചെയ്തത്. നടക്കാവ് തൊഴിൽപരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.സൗദ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.എം ആനന്ദവല്ലി , മെമ്പർമ്മാരായ ഫായിസ് ബീരിച്ചേരി, വി.പി.സുനീറ സൂപ്പർ വൈസർ റോസ്ന വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. 350,000 രൂപ പദ്ധതിയിൽ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |