ഹൈദരാബാദ് : സൺറൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഗുജറാത്ത് ടൈറ്റൻസ് പേസർ ഇശാന്ത് ശർമ്മയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ വിധിച്ചു. ഒരു ഡീമെരിറ്റ് പോയിന്റും താരത്തിന് നൽകിയിട്ടുണ്ട്. മത്സരത്തിൽ നാലോവറിൽ 53 റൺസ് വിട്ടുകൊടുത്ത ഇശാന്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഈ സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലായി എറിഞ്ഞ എട്ടോവറിൽ 107 റൺസ് വഴങ്ങിയ ഇശാന്തിന് ഒരു വിക്കറ്റാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |