കൊച്ചി: നഗര ഔദ്യോഗിക ഭാഷ കാര്യനിർവഹണ സമിതി(ബാങ്ക് ആൻഡ് ഇൻഷ്വറൻസ് കമ്പനി) ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരത്തിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അർഹമായി. തുടർച്ചയായി മൂന്നാം തവണയാണ് എസ്.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഈ നേട്ടം കൈവരിക്കുന്നത്. കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ സുനിൽ കുമാറിൽ നിന്നും എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ അശോക് കുമാർ ദിവാകർ പുരസ്കാരം ഏറ്റുവാങ്ങി. എസ്.ബി.ഐ. രാജഭാഷ അധികാരി പി. കെ. സുമേഷ് പ്രശസ്തി പത്രം ഏറ്റുവാങ്ങി. തോമസ് മാത്യു (ആർ.ബി.ഐ റീജിയണൽ ഡയറക്ടർ), നാഗേഷ് കുമാർ അനുമല(സി.ജി.എം നബാർഡ്), സുശീൽ കുമാർ (ജനറൽ മാനേജർ എസ്.ബിഐ.), നിർമ്മൽ കുമാർ ദുബേ (ഡെപ്യൂട്ടി ഡയറക്ടർ റീജിയണൽ ഇംപ്ലിമെന്റേഷൻ ഓഫീസ്, കൊച്ചി) തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |