പൊട്ടാഷിന് കടുത്ത ക്ഷാമം
കോട്ടയം: കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെ കർഷകരെ വലച്ച് രാസവള വില കുതിച്ചുയരുന്നു .
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൊട്ടാഷിന്റെ വില 50 കിലോയ്ക്ക് മൂന്നുമാസത്തിനിടെ 1000ൽ നിന്ന് 1600 രൂപയായി ഉയർന്നു. ഇറക്കുമതി കുറച്ചതോടെ പൊട്ടാഷിന് കടുത്ത ക്ഷാമവുമായി.
കേന്ദ്ര സർക്കാരിന്റെ ന്യൂട്രിയന്റ് സബ്സിഡി പോളിസി അനുസരിച്ചാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. നൈട്രജൻ,ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവ ചേർന്ന എൻ.പി.കെ കോംപ്ലക്സ് വളങ്ങൾക്കും വില കൂടി. നെൽക്കർഷകർ കൂടുതൽ ഉപയോഗിക്കുന്ന ഡൈ അമോണിയം സൾഫേറ്റ് വിലയും വർദ്ധിച്ചു.
സബ്‌സിഡി കുറച്ചു വില കൂടി
ഫാക്ടം ഫോസ് 50 കിലോക്ക് 1140 രൂപയായിരുന്നത് 1300 രൂപയായി. യൂറിയയെ മാത്രം വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവയുടെ സബ്സിഡി വെട്ടിക്കുറച്ചും ഫോസ്‌ഫറസ്,പൊട്ടാഷ് വളങ്ങൾ നിയന്ത്റമമില്ലാത്തവയുടെ പട്ടികയിൽ പെടുത്തിയതുമാണ് വില ഉയരാൻ കാരണം.
ഫോസ്‌ഫറസ്,പൊട്ടാഷ് വളങ്ങൾക്ക് സബ്സിഡി ഇനത്തിൽ മുൻ വർഷങ്ങളിൽ 65,19958 കോടി രൂപ നൽകിയിരുന്നത് 52,310 കോടിയായി കുറച്ചു. പിന്നീട് 49,000 കോടിയായി വീണ്ടും കുറച്ചു . ആനുപാതിക സബ്സിഡികേന്ദ്ര സർക്കാർ നൽകാതായതോടെയാണ് ഡൈ അമോണിയം ഫോസ് ഫേറ്റ്, സിങ്കിൾ സൂപ്പർ ഫോസ് ഫേറ്റ്, അമോണിയം സൾഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, 10:26:26 എൻ.പി.കെ.കോപ്ലസ് വളം ,രാജ് ഫോസ്, ഫാക്ടം ഫോസ്, 16:16:16,എൻ.പി.കെ മിശ്രിതം എന്നിവയുടെ വിലയിലും വർദ്ധനവുണ്ടായി.
നെല്ലിന്റെ വളപ്രയോഗം
നെല്ലിന് ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും വളപ്രയോഗം നടത്തണം.
ഒന്നാം വളപ്രയോഗത്തിൽ സമ്മിശ്രമായാണ് വളം ചേർക്കുക.
രണ്ടാം വളപ്രയോഗത്തിൽ ഫാക്ടംഫോസിനൊപ്പം യൂറിയ ചേർക്കും
മൂന്നാം പ്രയോഗത്തിൽ ഫാക്ടംഫോസിനൊപ്പം പൊട്ടാഷ് ചേർക്കും
6000-7000 രൂപ വരെ ഒരേക്കർ കൃഷിക്ക് വളത്തിന് മാത്രമായി ചെലവാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |