SignIn
Kerala Kaumudi Online
Thursday, 15 May 2025 8.54 AM IST

സന്ധ്യയ്ക്ക് മുടങ്ങാതെ പാമ്പും അതിന്റെ കുട്ടികളും വീട്ടിലെത്തുന്നു, ഒരെണ്ണത്തെ കെട്ട്യോൻ ക്ലോസറ്റിലിട്ടു; കുറിപ്പ്

Increase Font Size Decrease Font Size Print Page
python

വിഷമുണ്ടെങ്കിലും ഇല്ലെങ്കിലും പാമ്പ് എന്ന് കേൾക്കുമ്പോൾ ഏവർക്കും പേടിയാണ്. അത്തരത്തിൽ പാമ്പ് ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു സ്ത്രീ. കുറച്ചുദിവസങ്ങളായി വീടിന്റെ മുറ്റത്തും കാറിനടിയിലുമൊക്കെ പാമ്പ് വരുന്നുണ്ടെന്നും, കഴിഞ്ഞ ദിവസം ശുചിമുറിയിൽ പാമ്പ് എത്തിയെന്നും അതിനെ ഭർത്താവ് ക്ലോസറ്റിലിട്ടെന്നും കുറിപ്പിൽ പറയുന്നു.


ക്ലോസറ്റിലിട്ട പാമ്പ് എവിടെയാണ് പൊങ്ങി വരികയെന്നും, ഇത് ചത്ത് കാണുമോയെന്നതൊക്കെയാണ് ഈ സ്ത്രീയെ അലട്ടുന്നത്. എവിടെയാണ് ഈ സ്ത്രീ താമസിക്കുന്നതെന്ന് വ്യക്തമല്ല. എന്നിരുന്നാലും ഒരു പേജിലാണ് മലയാളത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇപ്പോൾ കുറെ ആയി ഇടപെടുന്നത് പെരുമ്പാമ്പിന്റ കുട്ടികളുമായാണ്... കാറിനടിയിലും മുറ്റത്തും സന്ധ്യക്ക് മുടങ്ങാതെ എത്തുന്നുണ്ട്. രണ്ട് ദിവസം മുൻപ് ഒരെണ്ണം വെളുപ്പിന് ബാത്ത്റൂമിൽ ചുരുണ്ടു കൂടി കിടക്കുന്നു. അതിനെ കണ്ടു പേടിച്ച കെട്ടിയോൻ നേരെ അതിനെ ക്ലോസറ്റിൽ ഇട്ടു.ഇത് ഞാൻ അറിഞ്ഞിരുന്നില്ല.അറിഞ്ഞെങ്കിൽ സമ്മതിക്കില്ലായിരുന്നു.അതിനെ പിടിച്ചു വെളിയിൽ കളഞ്ഞേനെ.

കാലക്കേടിന് ഞാൻ ഉറങ്ങിപ്പോയിരുന്നു.ഇത്രയും മണ്ടത്തരം മൂപ്പർക്ക് ഉണ്ടാവും എന്ന് കരുതിയില്ല. എന്തായാലും ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. വരുന്നിടത്ത് കാണാം. എന്തായാലും രാവിലെ ഒന്ന് സൂക്ഷിച്ചു ഒക്കെ നോക്കിയാണ് ടോയ്‌ലറ്റ് ഉപയോഗിക്കുന്നത്.അത് ചത്തോ അതോ പൈപ്പിനകത്ത് കിടന്നു വളരുന്നുണ്ടോ ദൈവത്തിന് അറിയാം. എന്തായാലും കെട്ട്യോനോട് തല വെയിലു കൊള്ളാതെ നോക്കിക്കോള്ളാൻ പറഞ്ഞിട്ടുണ്ട്.. ഇമ്മാതിരി കാഞ്ഞ ബുദ്ധി അല്ലേ....
എന്തേലും പ്രതിവിധികൾ ഉണ്ടോ? കുറെ ഡോമെക്സ് ഒഴിച്ചിട്ടുണ്ട് .3 ടോയ്‌ലറ്റ് ഉണ്ട്. എവിടെ ആണോ പൊങ്ങുക?

TAGS: SNAKE, SNAKE RESCUE, FBPOST, LATEST, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.