ഇരിട്ടി: ഇരിട്ടി എസ്.എൻ.ഡി.പി യൂണിയന്റെ മുൻ പ്രസിഡന്റും ഇരിട്ടിയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യവും ഇരിട്ടി ഉൾപ്പെടുന്ന മലയോര മേഖലയിലെ ജനകീയ ഡോക്ടറുമായിരുന്ന ഡോ. പി.കെ തുളസി ദാസിന്റെ 27-ാമത് ചരമവാർഷിക ദിനം ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി ഹാളിൽ ഛായാ ചിത്രത്തിന് മുൻപിൽ യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ പ്രസിഡന്റ് കെ.വി. അജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എൻ. ബാബു തുളസീദാസ് അനുസ്മരണം നടത്തി. വൈസ് പ്രസിഡന്റ് കെ.കെ സോമൻ, അനൂപ് പനക്കൽ, എ.എൻ. സുകുമാരൻ, എം.വി. രാജീവൻ, വിജയൻ ചാത്തോത്ത്, ചന്ദ്രമതി, പി. വിശ്വംഭരൻ, ദാമോദരൻ എടക്കാനം, സഹദേവൻ പനക്കൽ എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |