കാഞ്ഞങ്ങാട്: മാവുങ്കാൽ പുതിയകണ്ടത്തെ സുഹാസ് കൃഷ്ണ എഴുതി പുസ്തക വണ്ടി പുറത്തിറക്കുന്ന അഞ്ചാമത്തെ പുസ്തകമായ സി.സി.ടി.വി ഹാൻഡ് ബുക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ. സജിത്ത് കുമാർ അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷിന് നൽകി നിർവ്വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.പി ഗോപി അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് എസ്.ഐ കെ. ശാർങ്ധരൻ മുഖ്യാതിഥിയായി. അറുപത്തഞ്ചാം വയസിൽ എം.എ പഠനം പൂർത്തിയാക്കിയ ബാലകൃഷ്ണൻ കുന്നുമ്മലിനെ ആദരിച്ചു. ജനമൈത്രി ബീറ്റ് സിവിൽ പൊലീസ് ഓഫീസർ പ്രദീപൻ കോതാളി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. പയ്യന്നൂർ നഗരസഭ കൗൺസിലർ വി.വി സജിത, പി.കെ നിഷാന്ത്, നബിൻ ഒടയംചാൽ, എൻ. അശോക്, മുഹമ്മദ് നിയാസ് എന്നിവർ സംസാരിച്ചു. എം.കെ രജീഷ സ്വാഗതവും ലിൻഡ ലൂയിസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |