തലശ്ശേരി: അന്ധവിശ്വാസത്തിനും, അനാചാരങ്ങൾക്കും മയക്കുമരുന്ന് വ്യാപനത്തിനുമെതിരെ പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖലയിൽ 50 വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിക്കും. കലാവതരണങ്ങളിലൂടെയും സർഗ്ഗാവിഷ്‌കാരങ്ങളിലൂടെയും സാംസ്‌കാരിക പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളെ കുറിച്ച് പൊന്ന്യം സ്രാമ്പിയിൽ നടന്ന സാംസ്‌കാരിക പാഠശാല ചർച്ച ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സുരാജ് ചിറക്കര അദ്ധ്യക്ഷത വഹിച്ചു. സമകാലീന കേരളം സാംസ്‌കാരിക സമീപനം എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി നാരായണൻ കാവുമ്പായിയും ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ പ്രസിഡന്റ് ടി.പി വേണഗോപാലനും സംസാരിച്ചു. ടി.എം ദിനേശൻ, ഇ.ഡി ബീന, ഭാസ്‌കരൻ കൂരാറത്ത്, ടി.കെ ബിന്ദു, പ്രവീണ രാധാകൃഷ്ണൻ, സി.കെ ഷിധിൻ, യു. ബ്രിജേഷ്, ആർ.പി ഷാജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |