കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കൊവ്വൽ പള്ളിയിൽ ഹോട്ടൽ നടത്തുന്ന നീലേശ്വരം നെടുങ്കണ്ടം സ്വദേശി മുഹമ്മദിന്റെ ഫോഡ് കാറിനാണ് തീപിടിച്ചത്. മുഹമ്മദ് കാഞ്ഞങ്ങാട്ട് നിന്ന് സാധനങ്ങൾ വാങ്ങി കൊവ്വൽപള്ളിയിലേക്ക് കാർ ഓടിച്ചു പോകുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 4.30ഓടെ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡും കഴിഞ്ഞ് രാജ് റെസിഡൻസി ഗേറ്റിന് സമീപമെത്തിയപ്പോൾ കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടു. മുഹമ്മദ് ഉടൻ തന്നെ കാർ റോഡരികിൽ നിർത്തി പുറത്തേക്കു ചാടുകയായിരുന്നു. അപ്പോഴേക്കും കാറിന് തീ പിടിച്ചു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്ന് അഗ്നിരക്ഷാസേനയെത്തി വെള്ളം ചീറ്റി തീയണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ അരമണിക്കൂർ നേരം ഗതാഗതം തടസ്സപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |