വർക്കല: കാണാതായ വർക്കല നാരായണഗുരുകുലത്തിലെ സ്വാമി ശാന്താനന്ദതീർത്ഥയെ തിരുപ്പൂരിൽ നിന്നു കണ്ടെത്തി. അൽഷിമേഴ്സ് രോഗബാധിതനായ സ്വാമിയെ കഴിഞ്ഞ ഡിസംബറിൽ കാണാതായതോടെ ഗുരുകുലത്തിലെ സന്യാസിമാരും ഗുരുകുല ബന്ധുക്കളും മനോവിഷമത്തിലായിരുന്നു. മറവിരോഗത്തിന് സംരക്ഷണമാണ് ഏക നിവൃത്തിയെന്നതിനാലാണ് തുടർപരിചരണത്തിനായി സ്വാമിയെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയത്. പ്രഭാഷകനായ സ്വാമി ശാന്താനന്ദതീർത്ഥയ്ക്ക് നാരായണഗുരുവിനെക്കുറിച്ച് സംസാരിക്കുവാനുളള സാഹചര്യങ്ങൾ ഗാന്ധിഭവനിൽ ഉണ്ടാകും. അവിടത്തെ അന്തേവാസികൾക്കൊപ്പം കഴിയുന്നതോടെ രോഗാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം കോ ഓർഡിനേറ്റർ ശരണ്യസുരേഷ് കഴിഞ്ഞദിവസം ഗുരുകുലത്തിലെത്തി സ്വാമിയെ ഗാന്ധിഭവനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |