തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ സുരക്ഷാവീഴ്‌ചയെന്ന് വിവരം. പൊലീസ് ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുന്നതിനിടെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. താഴേക്ക് തിരിച്ചുപിടിച്ച് തോക്ക് വൃത്തിയാക്കുകയായിരുന്നതിനാൽ വെടിയുണ്ട നിലത്തേക്കാണ് പതിച്ചത്. ഇത് മറ്റ് പ്രശ്‌നങ്ങൾ ഒഴിവായി. രാവിലെ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിൽ ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽവച്ച് തോക്ക് വൃത്തിയാക്കുകയായിരുന്നു കമാൻഡോ ഉദ്യോഗസ്ഥൻ. ഇതിനിടെയാണ് സംഭവം. ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡന്റ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |