കൊച്ചി: കോടതി ഫീസ് വർദ്ധനയ്‌ക്കെതിരെ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചതിനെ തുടർന്ന് ഹൈക്കോടതിയുടെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. അഭിഭാഷകർ ഹാജരാകാതിരുന്ന പത്തിലധികം കേസുകൾ ജസ്റ്റിസ് ഡോ.എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി. ഒരു മാസത്തിനുള്ളിൽ മതിയായ കാരണം കാണിച്ച് ഈ കേസുകൾ പുനഃസ്ഥാപിക്കാൻ വ്യവഹാരികൾക്ക് ഹൈക്കോടതിയെ സമീപിക്കാം.
സർക്കാർ ഫീസ് വർദ്ധിപ്പിച്ചതിന്റെ പേരിൽ കോടതി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇതുസംബന്ധിച്ചു കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ നൽകിയ കത്തിന്റെ ഉള്ളടക്കത്തെയും കോടതി വിമർശിച്ചു. ഫീസ് വർദ്ധനയ്ക്കെതിരെ അസോസിയേഷൻ തന്നെ നൽകിയ പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ പരിഗണനയിലിരിക്കുന്ന സാഹചര്യവും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |