മലപ്പുറം: വിഷുവിന് നാട്ടിലെത്താൻ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യത്തിൽ അവസാന നിമിഷവും റെയിൽവേ മുഖംതിരിച്ചതോടെ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി അന്തർ സംസ്ഥാന ബസുകൾ. ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തീർന്നതും അവസരമാക്കി. മലയാളികൾ ഏറെയുള്ള ബംഗളൂരുവിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. വെള്ളിയാഴ്ച മുതലാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. രണ്ടാം ശനി ആയതിനാൽ വെള്ളി രാത്രി തന്നെ നാട്ടിലേക്ക് തിരിക്കാനാണ് മിക്കവരുടെയും പദ്ധതി. ഇതോടെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഒരുപോലെ ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ട്.
ഇന്നലെ ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് എ.സി സ്ലീപ്പറിൽ 1,100 രൂപയ്ക്കും ടിക്കറ്റുണ്ട്. 1,400 രൂപയാണ് കൂടിയ നിരക്ക്. അതേസമയം നാളെ ടിക്കറ്റ് നിരക്ക് 2,400 രൂപ വരെയായി വർദ്ധിക്കും. ബസ് പുറപ്പെടുന്ന സമയം വച്ച് നിരക്ക് വീണ്ടും കൂടും. മലപ്പുറം വഴി എട്ട് സർവീസുകളുണ്ട്. തിരൂർ വഴി പത്തും പെരിന്തൽമണ്ണ വഴി നാലും മഞ്ചേരി വഴി എട്ടും സർവീസുകളുമുണ്ട്. നിലമ്പൂരിലേക്കാണ് കുറവ്, രണ്ട് സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ജില്ലയിലേക്ക് സർവീസുകൾ കുറവായതിനാൽ മിക്കവരും കോഴിക്കോട് വഴിയുള്ള ബസുകളാണ് തിരഞ്ഞെടുക്കുന്നത്. ഈ റൂട്ടിലും കൂടിയ ടിക്കറ്റ് നിരക്കാണ്.
റൂട്ട് ....................................... നിലവിലെ നിരക്ക്.....................സാധാരണ നിരക്ക്
ബംഗളൂരു- മലപ്പുറം
എ.സി സ്ലീപ്പർ........................ 2,400 ............................................. 1,100
എ.സി സെമി സ്ലീപ്പർ...........1,900 - 2,300 .................................... 900
ബംഗളൂരു - തിരൂർ
എ.സി സ്ലീപ്പർ........................ 2,300..............................................1,100
എ.സി സെമി സ്ലീപ്പർ.......... 1,500 ............................................. 800 -900
ബംഗളൂരു- പെരിന്തൽമണ്ണ
എ.സി സ്ലീപ്പർ........................... 2,000 - 2,400 ............................. 1,100 - 1,200
എ.സി സെമി സ്ലീപ്പർ............. ടിക്കറ്റ് ലഭ്യമല്ല
ബംഗളൂരു- നിലമ്പൂർ
എ.സി സ്ലീപ്പർ........................... 2,000 - 2,400 ............................. 1,000 - 1,100
എ.സി സെമി സ്ലീപ്പർ............. ടിക്കറ്റ് ലഭ്യമല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |