SignIn
Kerala Kaumudi Online
Sunday, 06 July 2025 12.45 PM IST

വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും ഇനി മിതമായ നിരക്കിൽ

Increase Font Size Decrease Font Size Print Page
study-material

തിരുവനന്തപുരം: സ്‌കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാര്യം ഇത്തവണ പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന വർഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയാണ് സ്‌കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികൾ വഴി തന്നെയാണ് വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 268, കൊല്ലം 292, പത്തനംതിട്ട 123, ആലപ്പുഴ 261, കോട്ടയം 251, ഇടുക്കി 130, എറണാകുളം 343, തൃശ്ശൂർ 221, പാലക്കാട് 235, മലപ്പുറം 321, കോഴിക്കോട് 334, വയനാട് 68, കണ്ണൂർ 315, കാസർകോട് 137 എന്നിങ്ങനെയാണ് സൊസൈറ്റികളുടെ ജില്ലാതല എണ്ണം.

വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും മിതമായ നിരക്കിൽ സൊസൈറ്റികളിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച അവലോകനയോഗം ഇന്ന് മന്ത്രി വിളിച്ചു ചേർത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് അടക്കം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

TAGS: STUDY, MATERIAL, CO OPERATIVE, SOCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.