വടകര: മാങ്ങോട്ട് പാറയിൽ ലഹരി വിരുദ്ധ ജനകിയ കൂട്ടായ്മ സംഘടിപ്പിച്ച "മാ നിഷാദ" ബഹുജന സംഗമം വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളിലെ അസ്വാസ്ഥ്യങ്ങളും സംഘർഷങ്ങളും നമ്മുടെ കുട്ടികളെ ലഹരിയിലേക്ക് തള്ളിവിടുന്നതായി അദ്ദേഹം പറഞ്ഞു. നല്ല ഭക്ഷണവും വസ്ത്രവും മാത്രമല്ല നല്ല സൗഹൃദങ്ങളും സൃഷ്ടിക്കാൻ കഴിയണം. ലഹരി വിരുദ്ധ ജനകിയ സമിതി ചെയർമാൻ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ ജംഷിദ കെ, ഷിനിത ചെറുവത്ത്, കെ.കെ.രാമചന്ദ്രൻ, രാജേഷ് ചോറോട്, അഷ്കർ കെ എം, ഉദയകുമാർ പി.കെ, ശശി.പി.കെ, എൻ.കെ. മോഹൻ, രാജേഷ് കെ.പി എന്നിവർ പ്രസംഗിച്ചു. കൺവീനർ പത്മനാഭൻ കിഴക്കയിൽ സ്വാഗതവും ശ്രീജീഷ് യു.എസ്. നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |