കോട്ടയം : കേരള ലീഗൽ സർവീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നിയമസഹായ ക്ലിനിക്കിനെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ നിയമ ഓഫീസർ ടി.എസ്. സബി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിലെ ജീവനക്കാർക്ക് ഏത് വിഷയത്തിലും നിയമസഹായം തേടുന്നതിനായാണ് ക്ലിനിക്ക് രൂപീകരിച്ചിട്ടുള്ളത്. മാസത്തിൽ ആദ്യ വെള്ളിയാഴ്ചയും മൂന്നാമത്തെ വെള്ളിയാഴ്ചയും അഭിഭാഷകരുടെ സഹായമുണ്ടാകും. സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയുമായ ജി. പ്രവീൺ കുമാർ, ലീഗൽ അതോറിട്ടി സെക്ഷൻ ഓഫീസർ ആർ. അരുൺ കൃഷ്ണ, ജൂനിയർ സൂപ്രണ്ട് കെ. ജയശ്രീ, എം. നിയാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |