കോട്ടയം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സ്റ്റഡീസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോമോളിക്യുലാർ സിമുലേഷൻസ് ആൻഡ് ഡോക്കിംഗ് സ്റ്റഡീസിലെ ഒഴിവിലേയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയത്തിൽ പി.എച്ച്ഡിയുള്ള ഉദ്യോഗാർത്ഥികൾക്കും കമ്പ്യൂട്ടേഷണൽ സയൻസിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ പി.എച്ച്ഡിയുള്ളവർക്കും അപേക്ഷിക്കാം. 30 വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 0481 2500200
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |