തലശ്ശേരി : കിഴക്കേ കതിരൂരിലെ കതിരൂർക്കാവ് ഈ വർഷത്തെ ആണ്ടു തിറ മഹോത്സവം 17 മുതൽ 21 വരെ നടക്കും. പതിനേഴിന് കാലത്ത് ഗണപതി ഹോമത്തോടെ ഉത്സവം കൊടിയേറും. ഇരുപതിന് വൈകിട്ട് തമ്പുരാട്ടിയുടെ തിരുമുടി ക്ഷേത്രത്തിൽ നിന്നും ദേശാടനത്തിന് പുറപ്പെട്ട് 21ന് രാവിലെ ചാടാല പുഴ പൂങ്കാവനത്തു ദേശാടനം കഴിയുന്നതോടെ ഉത്സവം സമാപിക്കും. ഇരുപതിന് പുലർച്ചെ നാലിന് 35 ടൺ പുളി വിറകിന്റെ മേലേരിയിൽ വിഷ്ണുമൂർത്തി ഉറഞ്ഞാടി അഗ്നി പ്രവേശനം ചെയ്യും. മലബാറിലെ കാവുകളിൽ അത്യപൂർവ്വമായ അഗ്നി പ്രവേശത്തിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തുമെന്നും പ്രസ്തുത ആചാരത്തിനായി പൂർണ്ണ സുരക്ഷിതത്വം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എൻ.കെ.ഷൈനേഷ്, വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടി.പി.അരുൺ, പ്രബിൻരാജ്, കെ.ടി.ബാലൻ, പി.പി.റിനീഷ്, കെ.പി.സനീഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |