കൊച്ചി: ഗ്യാലക്സി ചിട്ടികളുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ 16 മേഖലാ ഓഫീസുകളിലെ അസിസ്റ്റന്റ് ജനറൽ മാനേജർമാരും മികച്ച പ്രകടനം കാഴ്ചവച്ച ശാഖാ മാനേജർമാരും ഏജന്റുമാരും പങ്കെടുത്ത കെ.എസ്.എഫ്.ഇയുടെ ബിസിനസ് മീറ്റ് തൃശൂരിലെ കേന്ദ്ര ഓഫീസിൽ ഇന്നലെ നടന്നു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ സനിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.എസ്.എഫ്.ഇ ജനറൽ മാനേജർ(ഫിനാൻസ്) എസ്.ശരത്ചന്ദ്രൻ , ജനറൽ മാനേജർ (ബിസിനസ്) പി. ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഇതിനു മുന്നോടിയായി കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനം ആഘോഷിക്കാനായി വ്യാഴാഴ്ച കെ.എസ്.എഫ്.ഇ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച വിക്‌ടേഴ്‌സ് മീറ്റ് ഡോ.എസ്.കെ. സനിൽ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |