കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി.വീണ പ്രതിയായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) സമർപ്പിച്ച കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചു. പ്രതിസ്ഥാനത്തുള്ളവർക്ക് കേസ് പരിഗണിക്കുന്ന എറണാകുളം അഡിഷണൽ സെഷൻസ് കോടതി ഇനി നോട്ടീസ് അയയ്ക്കും.
പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. കുറ്റപത്രത്തിലെ കണ്ടെത്തലുകൾ എതിർകക്ഷികൾക്ക് കോടതിയിൽ ചോദ്യം ചെയ്യാം. വീണയും സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ കർത്തയും ഉൾപ്പെടെ13 പേരാണ് പ്രതികൾ.
കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടു എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇ.ഡിയും ഉടൻ അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |