ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ വീണ്ടും അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി. ഭൂമി അഴിമതിക്കേസ് ആരോപിച്ചാണിത്. ഹസീനയുടെ മകൾ സൈമ അടക്കം 18 പേർക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചു. അഴിമതി വിരുദ്ധ കമ്മിഷന്റെ കുറ്റപത്രം അടിസ്ഥാനമാക്കി ധാക്ക മെട്രോപൊളിറ്റൻ കോടതിയുടേതാണ് നടപടി.
ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി) ഹസീനക്കെതിരെ നേരത്തെ രണ്ട് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതിലെ പങ്ക് ആരോപിച്ചും ഹസീനയുടെ ഭരണകാലത്തെ തിരോധാനങ്ങൾ മുൻനിറുത്തിയുമായിരുന്നു ഈ അറസ്റ്റ് വാറണ്ടുകൾ. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ രാജിവച്ച ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |