പ്രേമലുവിനു ശേഷം നസ്ളിൻ നായകനായ ആലപ്പുഴ ജിംഖാന വിഷു ചിത്രങ്ങളിൽ വൻ കുതിപ്പ് നടത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 120.15K ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റ് പോയി.ആദ്യ രണ്ട് ദിനം ബോക്സ് ഓഫീസിൽ 10 കോടിക്ക് മുകളിൽ കളക്ഷൻ നേടി .
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന സ്‌പോർട്സ് കോമഡി ഗണത്തിൽപ്പെടുന്നു.എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവർത്തിച്ചുവെന്ന് പ്രേക്ഷകർ.ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണം രതീഷ് രവിയാണ്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, ഗാനങ്ങൾ: മുഹ്സിൻ പരാരി, സംഗീതം: വിഷ്ണു വിജയ്, പ്ലാൻ ബി മോഷൻ പിക്ചേഴ്സ് , റീലിസ്റ്റിക് സ്റ്റുഡിയോ എന്നീ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. വിതരണം : സെൻട്രൽ പിക്ചേഴ്സ്. , പി. ആർ . ഒ ആന്റ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |