കരിവെള്ളൂർ : കരിവെള്ളൂർ പെരളം പഞ്ചായത്ത് സംഘടിപ്പിക്കുന്ന കരിവെള്ളൂർ ഫെസ്റ്റിന് എ.വി.സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ ആരംഭിച്ചു. എം എൽ എ മാരായ ടി.ഐ.മധുസൂദനൻ, എം.രാജഗോപാലൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു അദ്ധ്യക്ഷത വഹിച്ചു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽ കുമാർ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. അപ്പുക്കുട്ടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഗോപാലൻ,പയ്യന്നൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, പഞ്ചായത്തംഗം സി ബാലകൃഷ്ണൻ, എ.വി.ബാലൻ, പഞ്ചായത്ത് സെക്രട്ടറി കെ.ശൈലജ, കെ.നാരായൺ, കെ.ഇ. മുകുന്ദൻ, പി.ശശിധരൻ, കെ.മധു, പി.രമേശൻ, പി.വി.ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. പയ്യന്നൂർ സി ഐ കെ.പി.ശ്രീഹരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ പന്തം കൊളുത്തി ബോധവൽക്കരണം നടന്നു. ഈ മാസം 22 വരെ വൈകിട്ട് നാല് മുതൽ രാത്രി 11 വരെയാണ് ഫെസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |