കൊച്ചി: അമേരിക്കയും ചൈനയും വ്യാപാര യുദ്ധം ശക്തമാക്കിയതോടെ സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും റെക്കാഡ് കുതിപ്പിൽ. കേരളത്തിൽ ആദ്യമായി പവൻ വില 70,160 രൂപയിലെത്തി. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്.
സ്വർണാഭരണം വാങ്ങുമ്പോൾ മൂന്ന് ശതമാനം ചരക്ക് സേവന നികുതിയും സെസും പണിക്കൂലിയും ഹാൾമാർക്കിംഗ് ഫീസും ഉൾപ്പെടെ പവന് 76,000 രൂപയിലധികമാകും. അഡ്വാൻസ് ബുക്കിംഗ് എടുത്ത ജുവലറികൾക്ക് വിലക്കുതിപ്പ് കടുത്ത പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
രാജ്യാന്തര വിപണിയിൽ വില ഔൺസിന് (28.35 ഗ്രാം) 3,236 ഡോളറിലെത്തി റെക്കാഡിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതാണ് ഇന്ത്യയിൽ വിലയിൽ വൻ മുന്നേറ്റമുണ്ടാകാതിരുന്നത്. ഡോളറിനെതിരെ നിലവിൽ രൂപയുടെ മൂല്യം 86.10ൽ ആണ്.
വിലക്കുതിപ്പിന് പിന്നിൽ
1. വ്യാപാര യുദ്ധം അമേരിക്കയെ കടുത്ത മാന്ദ്യത്തിലാക്കുമെന്ന ആശങ്ക
2. ഡോളറിന്റെ മൂല്യയിടിവ് കണക്കിലെടുത്ത് വൻകിട നിക്ഷേപകർ സ്വർണത്തിലേക്ക് പണമൊഴുക്കുന്നു
3. ഏഷ്യയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം ഉയർത്തുന്നു
4. നാണയപ്പെരുപ്പം ഉയർന്നതോടെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനൊരുങ്ങുന്നു
57,200 രൂപ:
2025 ജനുവരി
ഒന്നിലെ വില
12,960 രൂപ:
നൂറ് ദിവസത്തിനിടെ
ഉണ്ടായ വിലവർദ്ധന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |