ഗ്രേഡ് കാർഡ് വിതരണം മാറ്റി
വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ 2019 ഏപ്രിൽ (റഗുലർ/സപ്ലിമെന്ററി) രണ്ടാം വർഷ അഫസൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ (ഏപ്രിൽ 2019) എഴുതിയതും ഗവ.കോളേജ്, കാസർകോട് ജി.പി.എം ഗവ. കോളേജ്, മഞ്ചേശ്വരം എന്നീപരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തതുമായ വിദ്യാർത്ഥികൾക്ക് 5 ന് കണ്ണൂർയൂണിവേഴ്‌സിറ്റി കാമ്പസ് ചാല, കാസർകോട്ട് നടത്താനിരുന്ന ഗ്രേഡ് കാർഡ് വിതരണം 17 ലേക്ക് മാറ്റി.
അപേക്ഷ നീട്ടി
മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്‌കൂൾ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസിൽ നടത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ എഡ്യുക്കേഷൻ, ഡിപ്ലോമ ഇൻ കളരിപ്പയറ്റ്, സർട്ടിഫിക്കറ്റ്‌കോഴ്‌സ് ഇൻ സ്വിമ്മിങ് ട്രെയിനിംഗ് കോഴ്‌സുകളുടെ 2019-20 വർഷത്തെപ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി 17 വരെ നീട്ടി.
.പ്രവേശന പരീക്ഷ
ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഷയത്തിലേക്ക് പി എച്.ഡിക്ക് അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷ 7ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് താവക്കരകാമ്പസിൽ നടത്തും. ഹാൾ ടിക്കറ്റുകൾ 4 മുതൽ മുതൽ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |