തിരുവനന്തപുരം: ഐ.എ.എസ്.ഓഫീസർമാരിൽ പലരും പഠനത്തിനും കേന്ദ്രഡെപ്യൂട്ടേഷനിലേക്കും പോയ സാഹചര്യത്തിൽ ജൂനിയർ ഐ.എ.എസ്.ഓഫീസർമാർക്ക് അധിക ചുമതല നൽകി സർക്കാർ ഉത്തരവിറക്കി.
റവന്യുവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്.നായർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെയും വയനാട് ടൗൺഷിപ്പ് പദ്ധതി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അരുൺ ജെ.ഒ.യ്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഡയറക്ടറുടെയും ചുമതല നൽകി.
കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായ സാബിൻ സമീദിന് സാമൂഹ്യനീതി വകുപ്പിന്റെ അധിക ചുമതല നൽകി. റജിൽ എം.സിയെ ആനിമൽ ഹസ്ബന്ററി വകുപ്പിന്റെ ഡയറക്ടറായും കെ.ഹിമയെ മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. ഇതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും ആനിമൽ ഹസ്ബന്ററി വകുപ്പിന്റെയും മെഡിക്കൽ സർവീസസ് കോർപറേഷന്റേയും ഡയറക്ടർ പദവി ഡെപ്യൂട്ടി സെക്രട്ടറിക്ക് തുല്യമാക്കി ഉത്തരവിറക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |