പുനലൂർ: ചെന്നൈ എഗ്മോർ -കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ കടത്താൻ ശ്രമിച്ച 16,56,000 രൂപയുമായി ഒരാൾ പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായി. മധുരൈ സ്വദേശി നവനീത് കൃഷ്ണയാണ് (59) പിടിയിലായത്. പണത്തിന്റെ ഉറവിടം ഹാജരാക്കാനായില്ല. രണ്ട് മാസമായി സംസ്ഥാന റെയിൽവേ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആർ.പി.എഫുമായി ചേർന്ന് സംയുക്തമായി നടത്തുന്ന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പുനലൂർ റെയിൽവേ പൊലീസ് എസ്.എച്ച്.ഒ
ജി.ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ മോഹൻ, സവിൻ കുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ എ.എസ്.ഐ തില്ലൈ നടരാജൻ, ജേക്കബ്, റെജി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |