വാഷിംഗ്ടൺ: സ്‌മാർട്ട്ഫോൺ, കമ്പ്യൂട്ടർ തുടങ്ങി ഇലക്ട്രോണിക് ഇറക്കുമതികളെ പകരച്ചുങ്ക പരിധിയിൽ നിന്ന് ഒഴിവാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഇറക്കുമതികൾക്കും ഇളവ് ബാധകമാണ്. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ടെക് കമ്പനികൾ ആശങ്കയുമായി രംഗത്തെത്തിയിരുന്നു. സെമി കണ്ടക്‌ടേഴ്സ്, സോളാർ സെൽ, മെമ്മറി കാർഡ് തുടങ്ങിയവയേയും പകരച്ചുങ്ക പരിധിയിൽ നിന്ന് നീക്കി. ചൈനയ്ക്ക് മേൽ 145 ശതമാനം പകരച്ചുങ്കമാണ് യു.എസ് ചുമത്തിയത്. ഇന്ത്യയടക്കം മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയ പകരച്ചുങ്കം നിലവിൽ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ 10 ശതമാനം അടിസ്ഥാന തീരുവ ഈ രാജ്യങ്ങൾക്ക് ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |