ഹെെദരാബാദ്: പഞ്ചാബ് കിംഗ്സിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി സൺറൈസേഴ്സ് ഹൈദരാബാദിനെ മികച്ച വിജയത്തിലെത്തിച്ചത് യുവതാരം അഭിഷേക് ശർമ്മയാണ്. ഇപ്പോഴിതാ അഭിഷേക് ശർമയെ 'ട്രോളി'യിരിക്കുകയാണ് സഹ ഓപ്പണർ ട്രാവിസ് ഹെഡ്. സെഞ്ച്വറി നേടിയതിന് പിന്നാലെ അഭിഷേക് ശർമ ഒരു ചെറിയ കുറിപ്പ് പോക്കറ്റിൽ നിന്ന് ഉയർത്തി ആരാധകരെ കാണിച്ചിരുന്നു. 'ഇത് ഓറഞ്ച് ആർമിക്ക് വേണ്ടി' എന്ന പേപ്പറാണ് അദ്ദേഹം ആരാധകർക്ക് മുന്നിൽ ഉയർത്തി കാണിച്ചത്.
കഴിഞ്ഞ ആറുമത്സരങ്ങളിലായി അഭിഷേക് ഇത് പോക്കറ്റിലിട്ട് നടക്കുകയാണെന്നാണ് ഹെഡ് തമാശ രൂപത്തിൽ പറഞ്ഞത്. അത് ഇപ്പോഴെങ്കിലും വെളിച്ചം കണ്ടതിൽ സന്തോഷമുണ്ടെന്നും ഹെഡ് പറഞ്ഞു. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ തകർത്തടിച്ച് വെറും 40 പന്തുകളിൽ നിന്നാണ് അഭിഷേക് സെഞ്ച്വറി പൂർത്തിയാക്കിയത്. പിന്നാലെയാണ് പേപ്പർ ഉയർത്തിയത്.
' അഭിഷേക് ശർമ ഈ നോട്ട് പോക്കറ്റിലിട്ട് നടക്കാൻ തുടങ്ങിയിട്ട് ആറു മത്സരങ്ങളായി. ഇന്നെങ്കിലും അത് പുറത്തെടുക്കാൻ അവസരം കിട്ടിയതിൽ സന്തോഷം',- മത്സരശേഷം സംസാരിക്കുമ്പോഴാണ് ഹെഡ് ഇങ്ങനെ ഒരു തമാശ പറഞ്ഞത്. അഭിഷേക് ശർമ ഇന്നിംഗ്സിലാകെ 55 പന്തിൽ 141 റൺസെടുത്താണ് പുറത്തായത്. 14 ഫോറും 10 സിക്സുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
Travis Head said, "the note has been in the pocket of Abhishek Sharma for 6 games, glad it came out tonight".
— Richard Kettleborough (@RichKettle07) April 12, 2025
~ Abhishek Sharma was trying hard since 6 matches and eventually got the reward today 👏🏻 A brilliant 141 (55) with 10 Sixes 💥#SRHvsPBKSpic.twitter.com/qVrLWFgHvR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |