കോട്ടയം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹതൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മേയ് 20ന് നടത്തുന്ന രാജ്യവ്യാപക പണിമുക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവെൻഷൻ ചേരും. 15 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എസ്.പി.സി.എസ് ഹാളിലാണ് കൺവെൻഷൻ. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ നടത്തുന്ന സമരത്തിന് മുന്നോടിയായുള്ള കൺവെൻഷനിൽ എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റെജി സഖറിയയും , സെക്രട്ടറി കെ.അനിൽകുമാറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |