കോട്ടയം : ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വരവറിയിച്ച് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും കണികണ്ട് മലയാളികൾ കണ്ണ് തുറക്കുന്നത് പുതുവർഷത്തിലേയ്ക്കാണ്. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷു ദിനവും. വിഷുവിനെ വരവേൽക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. ഹോട്ടലുകളിലും മറ്റും വിഷുഫെസ്റ്റ്, വിഷുസദ്യ, പായസം, വസ്ത്രവ്യാപാരസ്ഥാപനങ്ങളിലും ഷോറൂമുകളിലും ഓഫർ എന്നിവ ആഘോഷത്തിന്റെ ഭാഗമായുണ്ട്.
കണിവെള്ളരിയും കണിക്കൊന്നയും സദ്യവട്ടത്തിന് വേണ്ട സാധനങ്ങളും വാങ്ങാൻ എത്തിയവരുടെ വലിയ തിരക്കായിരുന്നു ഇന്നലെ നഗരത്തിൽ. കണിക്കൊന്ന പൂക്കച്ചവടവും പൊടിപൊടിച്ചു. ഒരു പിടിയ്ക്ക് 50 രൂപ വരെ ഈടാക്കി. പടക്കവിപണിയിലും കച്ചവടം ഉഷാറായിരുന്നു. ചക്കയും പാതയോരത്ത് വിൽപ്പനയ്ക്ക് നിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |