കോട്ടയം : ദൈവത്തിന്റെ സഭകൾ സഹോദരങ്ങളെ പോലെ ജീവിക്കാനുള്ള വഴികൾ തേടണമെന്ന് യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവാ. തർക്കങ്ങളും വ്യവഹാരത്തിന്റെ വഴികളും ഒഴിവാക്കണം. അതാണ് ക്രിസ്തുവിന്റെ മാർഗം. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഓശാന പെരുന്നാൾ ശുശ്രൂഷകൾക്കും വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കും മുഖ്യകാർമികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവറുഗീസ് നടുമുറിയിൽ, ഫാ. സനോജ് തെക്കേകുറ്റ്, ഫാ. ലിറ്റു തണ്ടാശേരിയിൽ, ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, ഡീക്കൻ ജിതിൻ മൈലക്കാട്ട് എന്നിവർ പങ്കെടുത്തു. മണർകാട് കത്തീഡ്രലിലെ ദു:ഖവെള്ളി ശുശ്രൂഷകൾക്കും ബാവാ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ട്രസ്റ്റിമാരായ സുരേഷ് കെ.ഏബ്രഹാം, ബെന്നി ടി.ചെറിയാൻ, ജോർജ് സഖറിയാ, സെക്രട്ടറി പി.എ ചെറിയാൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |