കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഹെറിറ്റേജ് സ്ക്വയറിനു സമീപത്തായി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു തുടങ്ങി. യു.ബി.എം.സി സ്കൂളും ആരാധനാലയങ്ങളും വിദ്യാലയങ്ങളുമുള്ള നഗരഹൃദയത്തിൽ അഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഹെറിറ്റേജ് സ്‌ക്വയറിന്റെ ഒഴിഞ്ഞ താൽക്കാലിക കെട്ടിടത്തിന്റെ അകത്ത് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുക കൂടി ചെയ്തതോടെ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് ഏറെ അനിവാര്യമായിരുന്നു. നഗരത്തിന് വിഷുക്കണിയായി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള അദ്ധ്യക്ഷനായി. ബഷീർ ആറങ്ങാടി സ്വാഗതം പറഞ്ഞു. കെ.വി കൃഷ്ണൻ, സുരൂർ മൊയ്തുഹാജി, എം.കെ റഷീദ്, ഹംസ ഹൊസ്ദുർഗ്, ഇസ്‌ലാം കരിം, ഗഫൂർ മുറിയനാവി, റഷീദ് ഹോസ്ദുർഗ്, കബീർ ഹോസ്ദുർഗ്, ഹസീബ് ഹോസ്ദുർഗ്, മുസമ്മിൽ കല്ലൂരാവി, ഹമീദ് ഹൊസ്ദുർഗ് സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |