ശബരിമല: വിഷുക്കണി ദർശനത്തിന് ശബരീശ സന്നിധിയിൽ തീർത്ഥാടക തിരക്കേറി. പുലർച്ചെ 4നാണ് കണി ദർശനം ആരംഭം. നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ച് അയ്യപ്പസ്വാമിയെ ആദ്യം കണി കാണിക്കും. തുടർന്ന് തീർത്ഥാടകർക്ക് വിഷുക്കണി ദർശനത്തിന് അവസരമൊരുക്കും. തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുകൈനീട്ടം നൽകും.
രാവിലെ 7വരെ കണി ദർശനം തുടരും. 7.30ന് നെയ്യഭിഷേകം ഉൾപ്പടെ മറ്റ് പൂജകൾ ആരംഭിക്കും. മാളികപ്പുറത്തും പമ്പാ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കും. ഇന്നലെ രാത്രി മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റിയും പരികർമ്മികളും ചേർന്ന് കണി ഒരുക്കിയശേഷമാണ് ശബരിമല നടയടച്ചത്. തിരക്ക് പരിഗണിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |