കട്ടപ്പന :മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന ഇരുപതേക്കറിൽ പാഴ്സൽ ലോറി നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ ഇടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞു. ഇരുപതേക്കർ സിറ്റിക്കും പ്ലാമൂടിനും ഇടയിലാണ് അപകടം. കട്ടപ്പനയിലേക്ക് പാഴ്സൽ ലോഡുകളുമായി വരികയായിരുന്ന പിക്കപ്പ്, റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. ഈ വാഹനത്തിൽ ഫോൺ ചെയ്തുതുകൊണ്ടിരുന്ന യുവാവടക്കം ഇടിയുടെ ആഘാതത്തിൽ കൃഷിയിടത്തിലേക്ക് തെറിച്ചു വീണു . പിന്നാലെ റോഡിൽ നിന്നും പിക്കപ്പ് വാഹനവും കുഴിയിലേക്ക് പതിച്ചു. റോഡിൽ നിന്നും 200 മീറ്ററോളം കുടിയിലേക്കാണ് സ്‌കൂട്ടർ പതിച്ചത്.അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രകൻ കൊച്ചുതോവാള സ്വദേശി ചീനിവിളയിൽ അരുൺ (36)പിക്കപ്പ് ഡ്രൈവർ കട്ടപ്പന സ്വദേശി കിണറുവിളയിൽ യൂസഫ് (41) എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ യാത്രികനും പാർസൽ സർവീസിലെ ജീവനക്കാരനാണെന്നാണ് വിവരം .
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. വളവിൽ നിയന്ത്രണം നഷ്ടമായ വാഹനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
പ്ലാൻമൂടിന് സമീപമുള്ള വളവുകളിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. കട്ടപ്പന കുട്ടിക്കാനം റോഡ് മലയോര ഹൈവേ ആയി ഉയർത്തിയതിനു ശേഷം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. വികലാംഗർ ഉപയോഗിക്കുന്ന വാഹനമടക്കം വളവിൽ കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ടിരുന്നു. അതിനുമുമ്പ് നിരവധി കാറുകളും പരസ്പരം കൂട്ടിയിടിക്കുകയും കുഴിയിലേക്ക് പതിക്കുകയും ചെയ്തിട്ടുണ്ട്.വളവുകൾക്ക് പുറമെ കാര്യക്ഷമമായ സുരക്ഷാ ക്രമീകരണങ്ങളും റോഡിൽ കുറവാണന്നും ആരോപണങ്ങൾ ഉണ്ട്. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |