കൊച്ചി: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ ചീഫ് സെക്രട്ടറി പി.കെ. എബ്രഹാമിനെ സംരക്ഷിക്കാനാണ് വിജിലൻസ് ശ്രമിച്ചതെന്ന് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലെ വിധിയിലാണ് എബ്രഹാമിനെ കേസിൽ നിന്ന് രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചതായി സൂചിപ്പിക്കുന്ന ഗുരുതരമായ പരാമർശങ്ങൾ. പി.കെ. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിനും ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടിരുന്നു. സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് ചുമതല.
കെ.എം. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. വിജിലൻസ് അന്വേഷണം സംശയാസ്പദമാണ്. എബ്രഹാമിനെതിരെ സത്യസന്ധവും പക്ഷപാതരഹിതവുമായ അന്വേഷണമാണ് നടക്കേണ്ടത്. അന്വേഷണവും നടപടികളും സുതാര്യമാകണം. എന്നാൽ എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലൻസിന്റെ നടപടികളെന്ന് സംശയിക്കേണ്ടിവരും. വിജിലൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് വിജിലൻസ് കോടതി അതേപടി അംഗീകരിക്കുകയും ചെയ്തു. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമാണ് കെ.എം. എബ്രഹാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |