കോഴിക്കോട്: കോഴിക്കോട് അതിരൂപതയൂടെ ആദ്യ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിന് അഭിനന്ദനങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദേവമാതാ കത്തീഡ്രലിൽ ഓശാന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് രാവിലെ 10 മണിയോടെ ആശംസകളുമായി എം.വി.ഗോവിന്ദനും മന്ത്രി പി.എ മുഹമ്മദ് റിയാസുമെത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബും ഒപ്പമുണ്ടായിരുന്നു.
എം.വി. ഗോവിന്ദൻ ബിഷപ്പിനെ പൊന്നാടയണിയിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും ബിഷപ്പിനെ രാവിലെ ദേവമാതാ കത്തീഡ്രലിൽ എത്തി പൊന്നാടയണിയിക്കുകയും ആശിർവാദം വാങ്ങുകയും ചെയ്തിരുന്നു. മെത്രാപ്പോലീത്തയ്ക്ക് അഭിനന്ദനങ്ങൾ നേരാൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു മുൻ ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ തുടങ്ങിയവരും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |